പൂവൻ കോഴി
സ്വർണ്ണക്കല്ലു പതിച്ചുള്ള
വർണ്ണം ചിതറുഠ തൂവലുമായ്
കണ്ടാലവനൊരു ഗംഭീരൻ
സുന്ദരരൂപൻ ചെറുപൂവൻ .
പുലരാൻകാലം പതിവായി
പൂവനുണർന്ന് വിളിച്ചീടുഠ
ഉണരൂ കർമ്മോത്സുകരാകൂ
എന്നുപദേശം നല്‍കീടുഠ
മണി തെറ്റില്ല മറക്കില്ല
അവനൊരു നാളും കർത്തവ്യം
കൃത്യം സമയം കൂവീടുഠ,
മർത്യനു പൂവൻ ഘടികാരം!
അർഹതയില്ലവനധികം നാൾ ഭൂമിയില്‍ വാഴാൻ വിലസീടാൻ
അത്താഴത്തിനുമതിഥിക്കുഠ
പൂവൻ വേണം തിരുമുമ്പിൽ.
എപ്പോഴുമെന്നുടെ ഹൃദയത്തിൽ പുളകമുണർത്തിടുമാ ശബ്ദം
കൊച്ചെജമാനനെഴുന്നേൽക്കൂ
കൊക്കരകൊക്കോ കൊക്കക്കോ...!.............
കവി വീരാൻകുട്ടിയുടെ ആദ്യ കവിത
Comments
Post a Comment