ചങ്ങാതി മാമൻ ( കവിത)

കവിത
ചങ്ങാതി മാമൻ

അമ്പിളിമാമാ ചങ്ങാതീ
താഴത്ത് നോക്കി ഇരിപ്പാണോ
ഞങ്ങളെ നോക്കി ചിരിക്കുന്നോ
ഞങ്ങടെ കൂടെ നടക്കുന്നോ


അമ്പിളിമാമാ ചങ്ങാതീ
മാനത്ത് നിന്ന് ചിരിക്കുന്നോ
പകല് നിന്നെ കണ്ടില്ലാ
രാത്രിയായപ്പോ നീ വന്നു.


അമ്പിളിമാമാ ചങ്ങാതീ
മേഘത്തിനുള്ളിലിരിപ്പാണോ
അമ്പിളിമാമാ ചങ്ങാതീ
ഭൂമിയെ ചുറ്റി നടപ്പാണോ

- അദീബ് റഷ്ദാൻ.സി പുതുപൊന്നാനി
3 എ, എ എം എൽ പി സ്കൂൾ പള്ളപ്രം, പൊന്നാനി.
പൊന്നാനി-679577

Comments